സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ തീരുമാനം


കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ തീരുമാനം. ഫെബ്രുവരി 14 മുതലാണ് സ്‌കൂളുകള്‍ തുറക്കുക. കോളേജുകളും പത്ത്, ഹയർ സെക്കന്ററി ക്ലാസുകളും ഫെബ്രുവരി ഏഴിന് തുറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളാണ് ഫെബ്രുവരി 14 മുതല്‍ വീണ്ടും തുറക്കുന്നത്. സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. നേരത്തേ ജനുവരി 21 മുതലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.