വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു അരിക്കുളം വലിയേട്ട് മീത്തൽ നാരായണൻ അന്തരിച്ചു


അരിക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം അരുൺ നിവാസിൽ വലിയേട്ട് മീത്തൽ നാരായണൻ അന്തരിച്ചു. അറുപത് വയസായിരുന്നു.

ഫെബ്രുവരി ഏഴിന് തിരുവങ്ങൂരിൽ വെച്ച് നടന്ന അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കവെയാണ് മരണം. നാരായണൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ടാങ്കർ ലോറി വന്നിടിയ്ക്കുകയായിരുന്നു.

പരേതരായ ചന്തുവിന്റെയും നാരായണിയുടെയും മകനാണ്. സുമായാണ് ഭാര്യ.

മക്കൾ: അയന, അരുൺ
മരുമക്കൾ: അമൃത്.
സഹോദരങ്ങൾ: വിജയൻ ,കാർത്ത്യായനി

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ നടത്തും.