വഴിത്തർക്കം; മലപ്പുറത്ത് യുവാവിനെ തീക്കൊളുത്തി കൊന്നു


മലപ്പുറം: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി ഷാജി(42) ആണ് പൊള്ളലേറ്റ് മരിച്ചത്. ഹോട്ടൽ ജീവനക്കാരനാണ് ഷാജി.

മരിച്ച ഷാജിയും അയല്‍വാസിയും തമ്മില്‍ വഴിത്തര്‍ക്കമുണ്ടായിരുന്നു. അയല്‍വാസി തീകൊളുത്തിക്കൊന്നതാണെന്ന് ഷാജിയുടെ കുടുംബം ആരോപിച്ചു.

ഷാജിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് ഷാജിയുടെ മറ്റൊരു അയല്‍വാസിയും പോലീസിന് മൊഴി നൽകി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.