റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് പാറപ്പള്ളി മര്‍കസ് മാലിക് ദീനാറില്‍ വിദ്യാര്‍ഥി യൂണിയന്‍


 

കൊയിലാണ്ടി: പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ഥി യൂണിയനായ ‘അന്നബഅ്’ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.എച്ച് അസ്ഹരി ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ റഹ്‌മതുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി , ഇ.കെ മുഹമ്മദ് കോയ സഖാഫി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ സഖാഫി പറവൂര്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ അഡ്വ തന്‍വീര്‍ ഉമര്‍, ഇസ്സുദ്ദീന്‍ സഖാഫി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

‘റിവിറ്റലൈസിയ’ എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബദ്ധിച്ച് വിവിധ ഭാഷാ പ്രസംഗങ്ങള്‍, ഏഴോളം ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഭരണഘടനാ വായന, ഡിജിറ്റല്‍ പ്രസന്റേഷന്‍, ഡോക്യുമന്ററി തുടങ്ങി നിരവധി വ്യത്യസ്ത പരിപാടികള്‍ വിദ്യാര്‍ത്ഥി യൂണിയന്റെ കീഴില്‍ നടന്നു.