രണ്ട് ദിവസത്തിനിടെ കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് നവജാത ശിശുക്കൾ


കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടു കുഞ്ഞുങ്ങളാണ് മരിച്ചത്. മൂന്ന് ദിവസവും ഒന്നര മാസവും പ്രായമുള്ള കുഞ്ഞുങ്ങളാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലുമായിരുന്നു.

ഇതിൽ ഒരു കുഞ്ഞ് മാസം തികയാതെ ഉണ്ടായതാണ്. കുട്ടികളിരുവർക്കും ജന്മനാ മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.