ഇനി കൃഷി ഉത്സവം; സി.പി.എം സംയോജിത കൃഷി ക്യാമ്പയിന് ആരംഭം


കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിൽ കീഴരിയൂരിൽ നടന്നു. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷി ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി 150 വിപണന കേന്ദ്രങ്ങൾ ഒരുക്കും. ഫെബ്രുവരി അഞ്ചിന് മുമ്പ് പ്രാദേശിക നടീൽ ഉത്സവങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി.

 

കർഷകർ, കർഷക തൊഴിലാളികൾ,തൊഴിലാളികൾ,യുവാക്കൾ,മഹിളകൾ, വിദ്യാർത്ഥികളടക്കം എല്ലാവരും ഒരുമിച്ചുള്ള പദ്ധതിയാണ് വിഭാവന ചെയ്തിരിക്കുന്നത്.

പി. വിശ്വൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്ദ് ,ടി.കെ.ചന്ദ്രൻ മാസ്റ്റർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗോപാലൻ നായർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മല, എ.സി.ബാലകൃഷ്‌ണൻ, എൻ.എം.സുനിൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഏരിയാ തല കൺവീനർ കെ.ഷിജു സ്വാഗതവും പി.കെ.ബാബു നന്ദിയും പറഞ്ഞു.