മേലൂർ കൊണ്ടംവള്ളി ‘അനുഗ്രഹ’യിൽ ദാമോദരൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ക്ഷേത്രത്തിന് സമീപം ‘അനുഗ്രഹ’യിൽ ദാമോദരൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. സിംഗ്രോളിയിലെ നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് പേഴ്സണൽ മാനേജർ ആയി വിരമിച്ച വ്യക്തിയാണ്.

ഭാര്യ: പരേതയായ അളിയംപുറത്ത് സരോജനി അമ്മ.

മകൻ: സുരേഷ് നായർ (അസിസ്റ്റന്റ് മാനേജർ, ടൈഡി വാട്ടർ ഓയിൽ കമ്പനി, വീഡോൽ, ചെന്നൈ).

മരുമകൾ: ശ്രീജ.

സഹോദരങ്ങൾ: രാഘവൻ നായർ, പരേതരായ രാമൻ നായർ, മീനാക്ഷിയമ്മ.