മണ്ണെണ്ണ വിളിക്കില്‍ നിന്ന് തീപിടിച്ച് വയനാട്ടില്‍ വയോധികന് ദാരുണാന്ത്യം


മാനന്തവാടി: മണ്ണെണ്ണ വിളക്കില്‍ നിന്നും തീപിടിച്ച് വയനാട്ടില്‍ എഴുപതുകാരന്‍ വെന്തുമരിച്ചു. പിലാക്കാവ് ജെസ്സി മീഞ്ചയില്‍ കൃഷ്ണന്‍ ആണ് മരിച്ചത്.

രാവിലെ വീടിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൃഷ്ണന്റെ മൃതദേഹത്തിന് സമീപം മണ്ണെണ്ണ വിളക്ക് മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.