ബപ്പന്‍കാട് റെയില്‍വേ അണ്ടര്‍പാത്തില്‍ ലോറി ഇടിച്ച് കയറി; ഡ്രൈവര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അണ്ടര്‍പാത്തില്‍ ലോറി ഇടിച്ച് കയറി ലോറി ഡ്രൈവര്‍ക്ക് സാരമായ പരിക്ക്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.

ബാലുശേരി ഭാഗത്തുനിന്നും വരികയായിരുന്ന ലോറി വലത്തേക്ക് പോകുന്നതിനു പകരം റെയില്‍വേ അണ്ടര്‍പാത്തിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ലോറിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.