ബംഗളുരുവില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയടക്കം നാലുപേര്‍ മരിച്ചു


കോഴിക്കോട്: ബംഗളുരുവില്‍ വാഹനാപകടത്തില്‍ നാല് മരണം. മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. കോഴിക്കോട് സ്വദേശി ഫാദില്‍, ആദര്‍ശ്, കൊച്ചി സ്വദേശി ശില്‍പ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി ആദ്യം വാഗണര്‍ കാറിലും കാര്‍ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാര്‍ തൊട്ടുമുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. വാഗനര്‍ കാറിലുണ്ടായിരുന്ന നാലുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോറിക്കടിയില്‍പ്പെട്ട രണ്ടു കാറുകളും പൂര്‍ണമായി തകര്‍ന്നു. പാലക്കാട് സ്വദേശി അപര്‍ണയുടെ പേരിലുള്ളതാണ് വാഗണര്‍ കാര്‍.