ഫറോക്കില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


ചെറുവണ്ണൂര്‍: ഫറോക്ക് നഗരസഭ ഓഫിസിനു സമീപം വാനും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് നെടിയപറമ്പത്ത് മുകുന്ദന്‍ (73) ആണു മരിച്ചത്.

രാവിലെ ഏഴുമണിക്കായിരുന്നു അപകടം. ഫറോക്ക് ഭാഗത്തേക്ക് പാലുമായി വരികയായിരുന്ന വാന്‍ മുകുന്ദന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഭാര്യ: പരേതയായ പത്മിനി. മകന്‍: വിജയ് ആനന്ദ്. മരുമകള്‍ സുഷിന. സഹോദരങ്ങള്‍: സത്യനാഥന്‍, ശകുന്തള,
പരേതരായ ലോഹിതാക്ഷന്‍, ബാലകൃഷ്ണന്‍, പ്രകാശിനി.