പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും കീഴരിയൂർ സെൻ്ററിലെ ബിസ്മി സ്റ്റോഴ്സ് ഉടമയുമായ പാലാഴി മീത്തൽ മൊയ്തി അന്തരിച്ചു


കീഴരിയൂർ: മുസ്ലിം ലീഗിൻ്റെ പഴയ കാല പ്രവർത്തകനും കീഴരിയൂർ സെൻ്ററിലെ ബിസ്മി സ്റ്റോഴ്സ് ഉടമയുമായ പാലാഴി മീത്തൽ മൊയ്തി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: ആമിന.

മക്കൾ: അസയിനാർ (ദുബായ്), സുബൈദ, നാസർ (ബിസ്മി സ്റ്റോഴ്സ്), ബഷീർ, മുനീർ, മുനീജ.

മരുമക്കൾ: നുബിയ, റസാഖ്, ആയിഷ, ഹഫ്സത്ത്, ഹാജറ, സിറാജ് പന്നായി.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മറിയം, ഖദീശ, പരേതരായ അമ്മത്, പോക്കർ, പാത്തു, ആയിഷ.