പനിയ്ക്കും ചുമയ്‌ക്കും ഇനി സ്വയം വൈദ്യം വേണ്ട; ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പനയ്ക്കെതിരേ നടപടി കർശനമാക്കും


കോഴിക്കോട്: പനിയ്ക്കും ചുമയ്‌ക്കും സ്വയം വൈദ്യം ആണോ. ഡോക്ടറുടെ കുറുപ്പടിയില്ലാതെ മരുന്ന് വാങ്ങാൻ ചെന്നാൽ ഇനി അൽപ്പം പാടുപെടും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ പോലും വിൽക്കാൻ പാടില്ല.

പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്.

മരുന്നുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. രോഗനിർണയത്തിന് ശേഷം മാത്രമേ മരുന്ന് കഴിക്കാവൂ എന്നും അധികൃതർ പറഞ്ഞു.

[vote]