പത്തനംതിട്ടയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി


പത്തനംതിട്ട: കോന്നിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. പത്തലുകുത്തി സ്വദേശി സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്.

ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം സോണി തൂങ്ങി മരിക്കുകയായിരുന്നു. കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾ റയാനെ ദത്തെടുക്കുകയായിരുന്നു.

വിദേശത്ത്‌ നിന്നും അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്‌. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.