പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു


പഞ്ചാബ്: നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ഒരാഴ്ച നീക്കി വയ്ക്കണമെന്ന മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ ആവശ്യമാണ് ഇലക്ഷൻ കമ്മിഷൻ അനുവദിച്ചത്. ഫെബ്രുവരി ഇരുപതിനാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14-നായിരുന്നു തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.

ദളിത് വിഭാഗത്തിന്റെ ആത്മീയ ഗുരുവായ രവിദാസിന്റെ ജന്മ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ വിശ്വാസികൾ വാരാണാസിയിലേക്ക് പോകുമെന്ന കാരണത്താലാണ് ആവശ്യം. ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് വാരാണാസിയിലെക്കു പോവുക.

ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തീയതിയിലും മാറ്റം വന്നിട്ടുണ്ട്. വിജ്ഞാപനം ജനുവരി 25-ന് പുറത്തിറങ്ങും.