നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു


കൊച്ചി: നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജലദോഷം നേരിയ തോതിൽ മാത്രമാണുള്ളതെന്നും താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ കൊച്ചിയിലെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു.