നടുവത്തൂരില്‍ വന്‍ തീപിടിത്തം; ഒരു ലക്ഷം രൂപയുടെ നാശനഷ്ട്ടം- വീഡിയോ


നടുവത്തൂര്‍: തേങ്ങാ കൂടയ്ക്കു തീപിടിച്ച് നടുവത്തൂരില്‍ വന്‍നാശനഷ്ടം. അബിന്‍ നടുവത്തൂരിന്റെ വീടിനോടൊപ്പമുള്ള തേങ്ങ കൂടയ്ക്കാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ട്ടം കണക്കാക്കുന്നു.

രണ്ടായിരത്തോളം തേങ്ങയാണ് നശിച്ചു പോയത്. കെട്ടിടത്തിന് 75000 രൂപയോളം വരുന്ന നാശ നഷ്ട്ട സംഭവിച്ചതായിയാണ് കണക്കുകൂട്ടല്‍. വീട് പണി നടന്നു കൊണ്ടിരുന്നതിന്റെ സമീപത്താണ് തീപിടിച്ചത്. എന്നാല്‍ അതിനായി വച്ചിരുന്ന സാധന സാമഗ്രികളെല്ലാം സുരക്ഷിതമായി മാറ്റി.

കൊയിലാണ്ടി അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ 10 പേരടങ്ങിയ രണ്ടു ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് തീ അണയ്ക്കാന്‍ എത്തിയത്.