തുടര്‍ക്കഥയായി തീപിടുത്തം; മുചുകുന്ന് കോളേജിന് സമീപം അടിക്കാടിന് തീപിടിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും തീപിടുത്തം. മുചുകുന്ന് കോളേജിന് സമീപം അടിക്കാടിനാണ് തീപിടിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നാശ നഷ്ട്ടങ്ങളൊന്നുമില്ല.

തീപടരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെത്തന്നെ ഫയർ ഫോഴ്‌സിന്റെ ഒരു യൂണിറ്റെത്തി തീ അണച്ചു. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതൽ പടരുന്നത് തടഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. വേനൽകാലമാകുന്നതോടെ ഈ ഭാഗങ്ങളിൽ തീപിടുത്തം കൂടുതലായി സംഭവിക്കാറുണ്ടെന്ന്‌ അഗ്നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.