തിരുവങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം


കൊയിലാണ്ടി: പന്തലായനി ബ്ലോക്കിന്റെ പരിധിയിലുളള തിരുവങ്ങൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ്, ഇ.സി.ജി കം ലാബ് ടെക്‌നീഷ്യന്‍ എന്നി തസ്തികകളിലേക്ക് പി.എസ്.സി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

അപേക്ഷകള്‍ ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 10 ന് അഞ്ചു മണിക്കുളളില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യു തിയ്യതി പിന്നീട് അറിയിക്കും.