താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


താമരശ്ശേരി: താമരശ്ശേരിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു നിരവധി പേര്‍ക്ക് പരിക്ക്. താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം.

അപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. കെട്ടിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

[vote]