ടെലിവിഷൻ ജേണലിസം പഠിക്കാൻ ആഗ്രഹമുണ്ടോ? കോഴിക്കോട് കെൽട്രോണിൽ ഇപ്പോൾ അപേക്ഷിക്കാം


കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഏതെങ്കിലും വിഷയത്തിലുളള ബിരുദം നേടിയവർക്കോ അവസാന വർഷം ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങൾ.

പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.

അപേക്ഷാ ഫോമുകൾ ksg.ketlron.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സെപ്റ്റംബർ പതിനഞ്ചാണ് അവസാന തീയതി. വിശദവിവരങ്ങൾക്ക് 9455958182, 8137969292 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

[vote]