ടാറിംഗ് പൂര്‍ത്തിയാക്കിയ കൊയിലാണ്ടിയിലെ കാവുംവട്ടം എടോത്ത് – താളിപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: നഗരസഭയിലെ വാര്‍ഡ് 22 ല്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ കാവുംവട്ടം എടോത്ത് – താളിപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പെഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പി.പി ഫാസില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.പ്രമോദ്, മുന്‍ കൗണ്‍സിലര്‍ എന്‍.എസ് സീന, സത്യന്‍ കോയിക്കണ്ടി, സമദ് കുനിയില്‍, ബാലന്‍ സൗഭാഗ്യ, ഷഹന എന്നിവര്‍ സംസാരിച്ചു.