ജനുവരി 27 മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം; പുതിയ സമയക്രമം അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ എട്ടര മുതല്‍ പന്ത്രണ്ട് വരെയും വൈകുന്നേരം മൂന്നര മുതല്‍ ആറരവരെയുമാണ് റേഷന്‍ കടകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുക.

സര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയതിനാല്‍ നേരത്തെ റേഷന്‍ കടകളുടെ സമയക്രമം മാറ്റിയിരുന്നു. സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിച്ചതോടെയാണ് പഴയ സമയക്രമത്തിലേക്ക് മടങ്ങുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

[vote]