കോവിഡ് വ്യാപനം: ഞായറാഴ്ചകളിൽ ലോക്കഡൗൺ സമാന നിയന്ത്രണങ്ങൾ തുടരും

കോഴിക്കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരാൻ തീരുമാനം. ഇന്ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേ‍ർന്ന അഅവലോകന യോഗത്തിലാണ് തീരുമാനം. മൂന്നാം തരം​ഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോ​ഗത്തിലെ തീരുമാനം.

അടുത്ത ഞായറാഴ്ചയും സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു.

രാത്രിക്കാല ക‍ർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റ​ഗറിയിൽപ്പെടുന്ന ജില്ലകളിൽ തീയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമ‍ർശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.

കോവിഡ് കേസുകളിൽ കുറവില്ലാത്തതിനാൽ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തു .