കോരപ്പുഴ പാലത്തിനു സമീപം വയോധിക ട്രെയിന്‍തട്ടി മരിച്ച നിലയില്‍


എലത്തൂര്‍: കോരപ്പുഴ പാലത്തിനു സമീപം എഴുപതുകാരി ട്രെയന്‍തട്ടി മരിച്ച നിലയില്‍. കാട്ടില്‍പ്പീടിക വള്ളില്‍ക്കടവ് റോഡില്‍ പടന്നയില്‍ കൗസുവിനെയാണ് കോരപ്പുഴ പാലത്തിന് വടക്കുഭാഗത്തായി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

ട്രാക്കിലൂടെ നടന്നുപോകവെ ട്രെയിന്‍ തട്ടിയതാണെന്നാണ് സംശയിക്കുന്നതെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. പൊലീസെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: പ്രദീപ്, മനോജ്, പ്രജോഷ്.

[vote]