കോട്ടയത്ത് നവജാതശിശുവിനെ മോഷ്ടിച്ച യുവതി പിടിയില്‍; തട്ടിയെടുത്തത് നഴ്‌സിന്റെ വേഷത്തിലെത്തി; കുട്ടിയെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതിയുടെ മൊഴി


കോട്ടയം: കോട്ടയത്ത് നവജാതശിശുവിനെ മോഷ്ടിച്ച കളമശേരി സ്വദേശി നീതു പിടിയില്‍. നഴ്‌സിന്റെ വേഷത്തില്‍ എത്തിയാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുദിവസം പ്രായമായ കുഞ്ഞിനെയാണ് പ്രതി മോഷ്ടിച്ചത്.

വില്‍ക്കാനായാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി മൊഴി നല്‍കിയത്. കൃത്യം നടത്താന്‍ മെഡിക്കല്‍ കോളേജിനു സമീപനം നേരത്തെ മുറിയെടുത്തുവെന്നും അവര്‍ പറഞ്ഞു. ബാര്‍ ഹോട്ടലില്‍ മുറിയെടുത്തത് നാലാം തിയ്യതിയാണ്. എട്ടുവയസുള്ള ആണ്‍കുട്ടിയും ഇവര്‍ക്കുണ്ടായിരുന്നു.

ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡന്റല്‍ കോളജില്‍ നഴ്‌സിന്റെ വേഷത്തിലെത്തിയും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.