കൊവിഡ് വ്യാപനം അതിരൂക്ഷം: സംസ്ഥാത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി അടയ്ക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ പൂര്‍ണമായി അടയ്ക്കാന്‍ തീരുമാനം. നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം തുടരാനാണ് ഇന്നത്തെ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്.

നേരത്തെ 21ാം തിയ്യതി മുതല്‍ ഒമ്പതാം ക്ലാസ് വരെ അടയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പത്താം ക്ലാസും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളും പഴയതുപോലെ തുടരാമെന്നായിരുന്നു ധാരണ. എന്നാല്‍ പ്രതിദിന കേസുകള്‍ 46,000ത്തിന് മുകളില്‍ എത്തിയ സാഹചര്യത്തിലാണ് പ്ലസ് ടു വരെ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചത്.

അതേസമയം ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടയെന്നാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ പൊതുഗതാഗതം അടക്കം നിര്‍ത്തിവെച്ചുകൊണ്ട് ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അവശ്യ സർവ്വീസുകൾ മാത്രമാണ് ഞായറാഴ്ച അനുവദിക്കുക.

[wa]