കൂത്താളിയില്‍ വനിതകള്‍ക്കായി ഇടവിളകൃഷി; കിറ്റ് വിതരണം ചെയ്തു


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വിതരണം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ വി.എം കിറ്റിന്റെ വിതരണോദ്ഘാടനം സുലൈഖ ഹസ്സന്‍, കമല കാട്ടില്ലത്ത്,സാറ കരിങ്ങാറ്റി പറമ്പത്ത് എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ 1189 വനിതകള്‍ക്ക് ഇടവിളകിറ്റ് നല്‍കി പഞ്ചായത്തിലെ ഇടവിള കൃഷി വികസിപ്പിക്കുകയും കാര്‍ഷികമേഖലയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ലക്ഷ്യം വെക്കുന്നത്. വാര്‍ഡ് മെമ്പര്‍ കെ.പി.സജീഷ്  അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൃഷിഓഫീസര്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് നന്ദിയും രേഖപ്പെടുത്തി