കുറ്റ്യാടിയിൽ വന്‍ തീപ്പിടുത്തം; നാല് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു, സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടരുന്നു (വീഡിയോ കാണാം)


കുറ്റ്യാടി: കുറ്റ്യാടിയിൽ വന്‍ തീപ്പിടുത്തം; നാല് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടരുന്ന സാഹചര്യമാണിപ്പോൾ.  ബസ് സ്റ്റാൻഡിന് സമീപമുള്ള  കടകളിലാണ് തീ പിടുത്തമുണ്ടായത്. ഏഴര മണിയോടെയാണ് സംഭവം. തീയനാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ടൗണിലെ ഫാൻസി സ്റ്റോറ്റിലേക്കും ചെരിപ്പുകടയിലുമാണ് തീ പടർന്നത്. വിവരമറിയിച്ചതിനെ തുടർന്ന്‌ പേരാമ്പ്ര അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് തീയണക്കാനായി പോയതായി പേരാമ്പ്ര ഫയർ ഫോഴ്സ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാദാപുരത്ത് നിന്നുള്ള രണ്ടു അഗ്നി ശമന യൂണിറ്റുകൾ തീയണക്കാനായി സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം: