ഒമിക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. കൊവിഡ്, ഒമിക്രോണ്‍ അതിതീവ്ര വ്യാപന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം.

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. ഇന്ന് കൂടിയ മന്ത്രി സഭ അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നുവെങ്കിലും സ്കൂളുകൾ അടയ്‌ക്കേണ്ടതില്ല എന്നായിരുന്നു മുൻപ് അറിയിച്ചിരുന്നതെങ്കിലും, പലയിടങ്ങളിലും കൊവിഡ്, ഒമിക്രോണ്‍ ക്ലസ്റ്ററുകൾ രൂപപെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

 

[wa]