ഇനി ടെസ്റ്റുകള്‍ കുറഞ്ഞ ചിലവില്‍; സഹകരണ നീതി മെഡിക്കല്‍ ലാബ് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സര്‍വ്വീസ് സഹകരണ ബേങ്കിന്റെ കീഴില്‍ ആരോഗ്യ രംഗത്തെ പുതിയ സംരഭമായ സഹകരണ നീതി മെഡിക്കല്‍ ലാബ് കെ.മുരളിധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ മെഷ്യന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.

കൗണ്ടര്‍ ഓപ്പണിംങ്ങ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. രജിത നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.എ അജയ് കുമാര്‍, കെ.അസീസ് മാസ്റ്റര്‍, വി.പി.ഇബ്രഹിം കുട്ടി, എ.വി.അനില്‍കുമാര്‍, സി.സത്യചന്ദ്രന്‍, സതീഷ്, പി.ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, അഡ്വ. രാധാകൃഷ്ണന്‍, ടി.ഗംഗാധരന്‍, വി.കെ.ശോഭന, പി.രത്‌നവല്ലി എന്നിവര്‍ സംസാരിച്ചു.