എയിംസില്‍ മെഡിക്കല്‍ ഓഫീസറായി നിയമനം ലഭിച്ച ഷംന സി.ഡിയെ അനുമോദിച്ച് കേരള പ്രവാസി സംഘം


കൊയിലാണ്ടി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (AllMS) മെഡിക്കല്‍ ഓഫീസറായി നിയമനം ലഭിച്ച ഷംന. സി.ഡിയെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അനുമോദിച്ചു.

ഏരിയ പ്രസിഡന്റ് അബൂബക്കര്‍ മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉപഹാരം സമര്‍പ്പിച്ചു.
പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മങ്ങോട്ടില്‍ സുരേന്ദ്രന്‍, ലോക കേരള സഭാംഗവും പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ.കബീര്‍ സലാല, ഏരിയ ട്രഷറര്‍ പി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ അരിക്കുളം സ്വാഗതവും, എം.കെ.രാമകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.