ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തികൊന്നു; മരിച്ചത് കണ്ണൂർ സ്വദേശി ധീരജ്


ഇടുക്കി: കുയിലിമലയിൽ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം.

കണ്ണൂര്‍ സ്വദേശിയായ ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുപേർക്കാണ് കുത്തേറ്റത്. അതിൽ മറ്റേയാളുടെ നില ഗുരുതരം. കുത്തിയവർ ഓടി രക്ഷപെട്ടു.

പരുക്കേറ്റ മറ്റു കുട്ടികളെയും ആശുപത്രയിലാക്കിയിട്ടുണ്ട്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുത്തിയതെന്ന ആരോപണവുമുയരുന്നുണ്ട്.