ആശങ്കയുയർത്തി പന്തലായനിയിൽ തീപിടുത്തം; തീപടർന്നത് ബൈപ്പാസിനായി മുറിച്ചിട്ട മരങ്ങളിൽ (വീഡിയോ കാണാം)


കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ വീണ്ടും തീപിടുത്തം. മുറിച്ച് കൂടീട്ടിയിട്ടിരുന്ന മരങ്ങളിലും സമീപത്തെ കാടുകളിലുമാണ് തീ പടർന്നു കയറിയത്. പന്തലായനി കൂമൻതോടിനു സമീപം നിർദിഷ്ട ബൈപ്പാസ് കടന്നു പോകുന്ന സ്ഥലത്തു മുറിച്ചിട്ട മരങ്ങൾക്കും കാടുകൾക്കും ആണ് തീപിടിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട നാട്ടുകാർ ഉടനെ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ ഒരു യൂണിറ്റ് സ്ഥലത്തെത്തി വാട്ടർ മിസ്ററ്ൽ നിന്നും വെള്ളം ഉപയോഗിച്ച് തീയണച്ചതായി അഗ്നിശമനസേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി കെ പ്രമോദിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഓ ബാബു പി കെ , ഫയർ&റെസ്ക്യൂ ഓഫീസർ മാരായ നിധിപ്രസാദ്‌, വിജീഷ്,അമൽരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ രാകേഷ് എന്നിവർ എന്നിവർ ദൗത്യത്തിൽ ഏർപ്പെട്ടു.

വീഡിയോ കാണാം: