ആദ്യദിനം ആവേശകരം: കൂടുതൽ വോട്ടുകൾ നേടി ടി.ടി.ഇസ്മായിൽ മുന്നേറുന്നു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ആദ്യദിനം ആവേശകരം. ഇന്നലെ വൈകീട്ട് എട്ട് മണിക്കാണ് അന്തിമ റൗണ്ട് വോട്ടിങ് ആരംഭിച്ചത്.

വോട്ടിങ് ആരംഭിച്ച് ഒരു ദിവസം അതായത് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ ആകെ 3798 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള കണക്കാണ് ഇത്.

കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ അമരക്കാരനും കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ ടി.ടി.ഇസ്മായിലിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് എട്ട് മണി വരെ ടി.ടി.ഇസ്മായിലിന് 1459 വോട്ടുകളാണ് ലഭിച്ചത്.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് ഇതുവരെ 1254 വോട്ടുകളാണ് ലഭിച്ചത്. കൊയിലാണ്ടിയിലെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പിന് 924 വോട്ടുകളും പ്രിയ ഗായകന്‍ ഷാഫി കൊല്ലത്തിന് 161 വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത്. ഇന്ന് വൈകീട്ട് എട്ട് മണി വരെയുള്ള കണക്കാണ് ഇത്.

2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനായുള്ള വോട്ടിങ്ങില്‍ നിങ്ങള്‍ ഇതുവരെ പങ്കെടുത്തില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….