ആതുര സേവനത്തിലേക്ക് ഏക്കാട്ടൂർ സ്വദേശിനിയും; എം.ബി.ബി.എസ്സിന് അഡ്മിഷൻ നേടിയ സോനാ സന്തോഷിന് അനുമോദനം


പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന് അഡ്മിഷൻ നേടി ഏക്കാട്ടൂരിൻ്റെ അഭിമാനമായി മാറിയ സോന സന്തോഷിനെ ആദരിച്ചു. സി.പി.എം ഏക്കാട്ടൂർ ഈസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ അനുമോദന ചടങ്ങിൽ ഏരിയാ കമ്മറ്റി അംഗം എ.സി.ബാലകൃഷ്ണൻ ഉപഹാരം നൽകി.

സി.പി.എം ഏക്കാട്ടൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം.പി.ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ.സി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മറ്റി അംഗങ്ങളായ ടി.സുരേഷ്, പി.എം.ശശി, ബ്രാഞ്ച് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ഏക്കാട്ടൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം സിന്ധുവിന്റെയും പള്ളിയിൽ മീത്തൽ സന്തോഷിന്റെയും മകളാണ്.