അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സോനയെ അനുമോദിച്ച് ഗ്രാൻമ ഏക്കാട്ടൂർ


ഏക്കാട്ടൂർ: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി,എസ്സിന് പ്രവേശനം നേടിയ സോന സന്തോഷിനെ അനുമോദിച്ച് ഗ്രാൻമ ഏക്കാട്ടൂർ.

ചടങ്ങിൽ വി.കെ.ബിനീഷ് അധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ ഉപഹാരം സോനയ്ക്ക് കൈമാറി.

ഇ.സി .സുരേന്ദ്രൻ, പി.എം ശശി, വി.കെ.രാജൻ, കെ.രവീന്ദ്രൻ, വി.പി മനോജ്, ഷീബ, ദൃശ്യ എന്നിവർ ആശംസ അർപ്പിച്ചു. ഗ്രാൻമയുടെ സെക്രട്ടറി സജീഷ് ടി.എം സ്വാഗതവും സന്തോഷ് ടി.കെ നന്ദിയും പറഞ്ഞു.