ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു


കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം.

കോറത്ത്‌കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.