സ്വര്‍ണം നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റും 70,000 രൂപയും വാഗ്ദാനം; ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടുകിലോ സ്വര്‍ണവുമായി മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണയില്‍ ഒരുകോടി 11 ലക്ഷം രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ ഹക്കീമിന്റെ ബഗേജ് എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബഗേജിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കര്‍ അഴിച്ച് പരിശോധിച്ചതോടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
വിമാനടിക്കറ്റും 70,000 രൂപയുമാണ് സ്വര്‍ണക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് ഹക്കീമിന്റെ മൊഴി. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
summary: a man was arrested while smuggling gold through karipur airport