ഷോട്ട്പുട്ട് ബോള്‍ തലയില്‍ വീണ് മയ്യഴിയില്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍: അപകടം പരിശീലനത്തിനിടെ


മയ്യഴി: ഷോട്ട്പുട്ട് ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സൂര്യകിരണി (14) നാണ് പരിക്കേറ്റത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അപകടം. ഒരു വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പ് ബോള്‍ അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

വിദ്യാര്‍ഥിയെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന്റെ മകനാണ് സൂര്യകിരണ്‍.