വെള്ളമില്ല, ഭക്ഷണമില്ല, വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലം; ഇന്ത്യൻ ആർമി ബാബുവിനെ കൈപിടിച്ചുയർത്തിയത് ജീവിതത്തിലേക്ക്; സ്നേഹചുംബനം നൽകി നന്ദിയോടെ ബാബു (വീഡിയോ കാണാം)
പാലക്കാട്: ‘വെള്ളമില്ല, ഭക്ഷണമില്ല, തണലേകാന്‍ മരങ്ങള്‍ ഒന്നുമില്ല, ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലം. ഒപ്പം കടുത്ത ചൂടും മഞ്ഞും…. രക്ഷപ്പെടുക അസാധ്യമാകുമോ എന്ന സംശയങ്ങൾക്ക് മുന്നിൽ ബാബു പുഞ്ചിരിയോടെ പുതു ജീവിതത്തിലേക്ക് വന്നു… അതിനു കാരണക്കാരായ ഇന്ത്യൻ ആർമിയും.
കൂറ്റൻ മലയും രക്ഷാ ദൗത്യത്തിനിടയിൽ വന്ന മൂന്നു കരടികളുമൊന്നും അവർക്കു തടസ്സമായിരുന്നില്ല, 45 മണിക്കൂറായി ഗുഹയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പലരും പരാജയപെട്ടിടുത്തും അവർ സധൈര്യം മുന്നോട്ടു പോയി. ഒടുവിൽ കേരളം കണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ അവർ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
കയ്യടിച്ചാണ് രക്ഷാപ്രവർത്തകർ ബാബുവിനെ വരവേറ്റത്. മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ ചുംബനം നല്കി തന്റെ നന്ദി പ്രകടിപ്പിച്ചു. തന്റെ ജീവൻ സുരക്ഷിതമാക്കിയ സ്നേഹവും നന്ദിയുമെല്ലാം ആ പൊന്നുമ്മയിലുണ്ടായിരുന്നു.
കേരളം സാക്ഷ്യം വഹിച്ച ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്…..
സൈനികരുടെ സുരക്ഷിതമായ കരങ്ങളിലായിരുന്നു ബാബു. തന്നെ രക്ഷപ്പെടുത്തിയ ബാലയ്ക്കു വീണ്ടും വീണ്ടും നന്ദി പറഞ്ഞ് ഉമ്മ കൊടുത്തുകൊണ്ടേയിരുന്നു, ആശ്വാസച്ചിരിയോടെ സൈനികരുടെ തോളത്തു തട്ടിയപ്പോള്‍ കണ്ടുനിന്നവര്‍ക്കത് അത് അഭിമാനത്തിന്റെ നിമിഷങ്ങളായി. ഇന്ത്യന്‍ ആര്‍മിക്ക് ബാബു നന്ദി പറഞ്ഞു. ഇന്ത്യൻ ആർമി കി ജയ് എന്ന് വിളിച്ചു കൊണ്ടാണ് സൈന്യം സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം ആഘോഷിച്ചത്.
മണിക്കൂറുകളോളം പച്ചവെള്ളം പോലും കിട്ടിയില്ലെങ്കിലും ബാബു ആത്മധൈര്യം കൈവിട്ടിരുന്നില്ല. രക്ഷാപ്രവര്‍ത്തകരുടെ അന്വേഷണത്തോടെല്ലാം ബാബു പ്രതികരിക്കുന്നുണ്ടായിരുന്നു. ഇന്നു രാവിലെയാണ് കോസ്റ്റ് ഗാര്‍ഡ് ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിച്ചത്. അതിനു ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം.
കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയാണ് ഇപ്പോള്‍.
സ്വജീവൻ പണയപ്പെടുത്തിയും ഞങ്ങളിലൊരാളുടെ ജീവൻ രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമിക്ക് ഓരോ മലയാളികളുടെ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെയും നന്ദി.
വീഡിയോ കാണാം: