വീട്ടിൽ നൂറ് ലിറ്റർ വാഷ് സൂക്ഷിച്ചു; അരിക്കുളം സ്വദേശി അറസ്റ്റിൽ


അരിക്കുളം: വീട്ടിൽ വാഷ് സൂക്ഷിച്ച കേസിൽ അരിക്കുളം സ്വദേശി അറസ്റ്റിൽ. അരിക്കുളം കുതിരക്കുട ദേശത്ത് താഴെ പെരുത്തുരുത്തി ബിജുവാണ് പിടിയിലായത്. വീട്ടു പറമ്പിൽ നൂറ് ലിറ്റർ വാഷ് സൂക്ഷിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഇൻ്റലിജൻറ്സ് ബ്യൂറോയുടെ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

അന്വേഷണത്തിൽ പ്രിവന്റീവ് ഓഫീസർ പി.കെ സബീറലി, ഗ്രേഡ് പി.ഓ കെ.സി അമ്മത് സി.ഇ.ഒ മാരായ വിജിനീഷ്, ഷബീർ, അനൂപ് കുമാർ എസ്. ജെ, ഡ്രൈവർ ദിനേശ് എന്നിവർ പങ്കെടുത്തു.

[vote]