വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിലെത്തിച്ച 20 കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി


കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി.

മലപ്പുറം തവനൂർ കുറ്റിയാട്ടിൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫായിസ് ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 0.360 ഗ്രാം എം.ഡി.എം.എ ആണ് യുവാവിൽ നിന്ന് പിടികൂടിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അത്യാഹിതവിഭാഗത്തിലെത്തിച്ച യുവാവിന്റെ കൈയിൽനിന്ന് മെഡിക്കൽ കോളേജ് പോലീസ് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.