വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ചു; സംഭവം കണ്ണൂരിൽ


കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.

വയറുവേദനയെ തുടര്‍ന്ന് ഇന്നാണ് പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Summary: Seventeen-year-old girl gives birth in bathroom at Kannur Iritti