ലക്ഷങ്ങളുടെ ആനുകൂല്യം, ജീവിതം സുരക്ഷിതമാക്കാം; മത്സ്യതൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
വടകര: മത്സ്യത്തൊഴിലാളികൾക്കായുള്ള മത്സ്യഫെഡിന്റെ അപകട ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 30 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
18നും 70നും ഇടയിലുള്ള അംഗീകൃത പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും അപേക്ഷിക്കാം. സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകാത്തവര്‍ക്ക് താല്കാലികമായും അംഗത്വമെടുക്കാം.
ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം അനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപവരെയാണ് ലഭിക്കുക. അംഗവൈകല്യത്തിലേക്ക് നയിക്കുന്ന കേസുകളില്‍ ആശുപത്രി ചെലവായി പരമാവധി രണ്ടുലക്ഷം രൂപവരെ കിട്ടും.
മരണമുണ്ടായാല്‍ മൃതദേഹം ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 2500 രൂപവരെ നല്‍കും. മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കളുണ്ടെങ്കില്‍ പഠന ചെലവിലേക്കായി ഒരാള്‍ക്ക് 5000 രൂപനിരക്കില്‍ രണ്ട് കുട്ടികള്‍ക്ക് പരമാവധി 10,000 രൂപ ധനസഹായമായി ഒറ്റത്തവണത്തേക്ക് നല്‍കും.
കൂടുതൽ വിവരങ്ങൾക്കായി 9526041158, 9526041062 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.