യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിനി സൗകര്യപ്രദമായി വിശ്രമിക്കാം; വട്ടോളിയിലും മൊകേരിയിലുമായി നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു


കുന്നുമ്മല്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വട്ടോളിയിലും മൊകേരിയിലുമായി നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. വട്ടോളിയില്‍ ഇറിഗേഷന്‍ വകുപ്പ് വിട്ടുനല്‍കിയ സ്ഥലത്തും മൊകേരി കലാനഗറില്‍ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലുമാണ് വിശ്രമകേന്ദ്രം സ്ഥാപിച്ചത്.

വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വട്ടോളിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷയായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ എ.ടി മുഖ്യാതിഥിയായി. എല്‍.എസ്.ജി.ഡി സുവിഷ് എ.ഇ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.സജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റീന സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹേമ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. കുഞ്ഞിരാമന്‍, കെ.കൈരളി, പഞ്ചായത്ത് അംഗങ്ങളായ നവ്യ, ഷിനു കെ, രതീഷ് എ, ഷിബിന്‍ എം, മുരളി കുളങ്ങരത്ത്, നസീം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

summary: roadside rest center constructed at vatoli and mokeri was dedicated to the people