യത്നം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ വായിക്കാം.
ശുചിത്വമിഷന്‍ ‘ഹാക്കത്തോണ്‍’; ജനുവരി 31 വരെ അപേക്ഷിക്കാം
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (ജിഇ എക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങളാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെക്കുന്നത്. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചാം തീയതി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25000 രൂപ, രണ്ടാം സ്ഥാനത്തിന് 15000 രൂപ, മൂന്നാം സ്ഥാനത്തിന് 10000 രൂപ എന്ന നിരക്കില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ആശയങ്ങളിലെ പുതുമയും ആഴവും, ആശയം പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കുന്നതിനായി https://suchitwamission.org/ see-all എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.suchitwamission.org സന്ദര്‍ശിക്കുക.
യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പി എസ് സി, യു പി എസ് സി, ബാങ്ക് സർവീസ്, ആർ ആർ ബി, യു ജി സി/നെറ്റ്/ജെ ആർ എഫ്/സി എ റ്റി/എം എ റ്റി തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറവും മറ്റ് മാർഗനിർദേശങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
(വെബ്സൈറ്റ് www.swd.kerala.gov.in ). കൂടുതൽ വിവരങ്ങൾക്ക്: 0495 2371911
ടെണ്ടർ ക്ഷണിച്ചു
ജി എച്ച് എസ് എസ് അഴിയൂരിൽ 2022-23 വാർഷിക പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിർദ്ദിഷ്ട പട്ടിക പ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം ലഭ്യമാക്കണം. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ഫോറം വില 400 രൂപ+ജി എസ് ടി. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 8. അന്നേ ദിവസം ഉച്ചക്ക് 3മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 9497216362,9495858393
ലേലം ചെയ്യുന്നു
സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടിലെ ഒരു തേക്ക് മരവും 2 പുളിമരങ്ങളും ലേലത്തിലൂടെ കൈക്കൊള്ളുന്നതിന് നിബന്ധനകൾക്ക് വിധേയമായി ജി എസ് ടി അക്കൗണ്ട് നമ്പറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മരങ്ങൾ നേരിട്ട് കാണണമെങ്കിൽ ഓഫീസ് പ്രവർത്തി സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പരിശോധിക്കാം. നിരതദ്രവ്യം 1000/-രൂപ. ലേല തിയ്യതി ഫെബ്രുവരി 8 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കാര്യാലയം, ബേപ്പൂർ നോർത്ത് (പി.ഒ), കോഴിക്കോട്. ഫോൺ: 0495 2414579
പി.എം.എ.വൈ(ജി) ഓംബുഡ്‌സ്മാന്‍ സേവനം
ജില്ലയിലെ പ്രധാന്‍ മന്ത്രി ആവാസ് യോജന പി.എം.എ.വൈ (ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്റെ സേവനം ലഭിക്കുന്നതിന് സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്ക് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495354042.
ക്വട്ടേഷന്‍ ക്ഷണിച്ചു
നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന വിവിധ സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍/ ലേല വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സെക്രട്ടറി, നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്കകം സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. നിശ്ചിത സമയ പരിധിക്കകം 2000 രൂപ നിരതദ്രവ്യം അടച്ച് ക്വട്ടേഷന്‍ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാവൂ. ക്വട്ടേഷന്‍ കവറിന് പുറത്ത് 05/2022-23 എന്നെഴുതണം. വിവരങ്ങള്‍ക്ക് 0495 2376514.
“എന്റെ വിദ്യാലയം, വീട്, നാട്” പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല സംഘടിപ്പിച്ചു
തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന “എന്റെ വിദ്യാലയം, വീട്, നാട്” പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97 വിദ്യാലയങ്ങളുടെയും സഹകരണത്തോടെയാണ് എന്റെ വിദ്യാലയം, വീട്,നാട് എന്ന പേരിൽ
ശുചിത്വ വിദ്യാലയം മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് അധ്യാപകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരോ വിദ്യാലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. 12 ഗ്രൂപ്പുകളായി തിരിഞ്ഞ് നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അധ്യാപകർ ചർച്ച നടത്തി. ഇതിൻ്റെ കൈപ്പുസ്തകം ഉടൻ പുറത്തിറക്കി വിദ്യാലയങ്ങൾക്ക് കൈമാറും.
പദ്ധതിയുടെ പ്രചരണാർത്ഥം എ.കെ ഹരിദാസൻ എഴുതി വിജയൻ കല്ലാച്ചി ചിട്ടപ്പെടുത്തി അഷിക അശോകൻ, രാജേഷ് കല്ലാച്ചി എന്നിവർ ആലപിച്ച ഗാനം മന്ത്രി പ്രകാശനം ചെയ്തു. മാതൃകാ ശുചിത്വ പ്രവർത്തനം നടത്തിയ കല്ലാച്ചി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥി പി.വി കാർത്തികിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ സാമൂഹ്യ പ്രവർത്തകൻ മണലിൽ മോഹനൻ അവതരിപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പുതിയോട്ടിൽ, കെ.കെ ഇന്ദിര, രാജൻ കപ്പള്ളി, നാദാപുരം എ.ഇ.ഒ വിനയരാജ്, ബിപിഒ ഇൻ ചാർജ്ജ് നാസർ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രാജൻ, നവകേരള മിഷൻ റിസോഴ്‌സ് പേഴ്സൺ കുഞ്ഞിരാമൻ, എ.കെ ഹരിദാസൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ സ്വാഗതവും പ്രാജക്ട് കോഡിനേറ്റർ ശ്രീജേഷ് നന്ദിയും പറഞ്ഞു
ക്വട്ടേഷന്‍ ക്ഷണിച്ചു
നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ രണ്ട് ഏക്കര്‍ ഭൂമി 11 മാസക്കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ പച്ചക്കറി കൃഷിക്കായി നല്‍കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെക്രട്ടറി, നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന ഓഫീസറുടെ വിലാസത്തില്‍ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്കകം സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ കവറിന് പുറത്ത് 06/2022-23 എന്നെഴുതണം. വിവരങ്ങള്‍ക്ക് 0495 2376514.