മേലൂര്‍ കോണ്ടംവളളി ബാലകൃഷ്ണന് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കോണ്ടംവളളി ബാലകൃഷ്ണന് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. അഹമ്മദാബാദിലെ ലക്ഷ്മി ടയര്വര്ക്സില് ജോലി ചെയ്യുകയാണ്.
പരേതനായ നാരായണന് നായരുടേയും ലക്ഷ്മിയമ്മയുടേയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: ജയേഷ്, തുഷാര. മരുമകന്: രതീഷ്. സഹോദരി: ലീല. ബുധനാഴ്ചയാണ് സഞ്ചയനം.