മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്തു
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തിന്റെ 21-22 വര്‍ഷത്തെ വാര്‍ഷിക വികസന ഫണ്ട് ഏഴ് ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ത്രീവീലര്‍ സ്കൂട്ടര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന പദ്ധതി വിശദീകരിച്ചു. സെക്രട്ടറി രാജേഷ് അരിയില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ വി.പി.രമ, വി.സുനില്‍, ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍ മെമ്പര്‍മാരായ ശ്രീനിലയം വിജയന്, സറീന ഒളോറ, പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. മൊത്തം ഏഴു പേര്‍ക്കാണ് പദ്ധതി കൊണ്ട് പ്രയോജനം ലഭിച്ചത്.