മൂന്നാംതവണയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍: ജില്ലാകമ്മിറ്റിയില്‍ പതിനഞ്ച് പുതുമുഖങ്ങള്‍


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന്‍ തന്നെ തുടരും. ഇത് മൂന്നാം തവണയാണ് പി. മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായ എസ്.കെ സജീഷ്, കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും തിക്കോടി സ്വദേശിയുമായ ദീപ തുടങ്ങി പതിനഞ്ച് പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങള്‍. അതേസമയം 12 പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്.

പി. മോഹനന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കോഴിക്കോട് ജില്ലയില്‍പാര്‍ട്ടിക്ക് വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലാണ് സമ്മേളനത്തിലുണ്ടായത്. ജില്ലയില്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും എണ്ണം കൂടിയതിനൊപ്പം പാര്‍ട്ടിയിലെ അംഗ സംഖ്യയും കൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സി.പി.എം.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍:

പി.മോഹനന്‍
സി.ഭാസ്‌കരന്‍ മാസ്റ്റര്‍
പി.വിശ്വന്‍
എം.മെഹബൂബ്
ടി.പി.ദാസന്‍
ജോര്‍ജ്ജ് എം.തോമസ്
കെ.കുഞ്ഞമ്മദ് മാസ്റ്റര്‍
വി.പി.കുഞ്ഞിക്കൃഷ്ണന്‍
മാമ്പറ്റ ശ്രീധരന്‍
കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍
കെ.ദാസന്‍
എ.കെ.ബാലന്‍
കെ.കെ.ലതിക
കെ.കെ.ദിനേശന്‍
കെ.ടി.കുഞ്ഞിക്കണ്ണന്‍
ആര്‍.പി.ഭാസ്‌കരന്‍
എം.ഗിരീഷ്
പി.കെ.മുകുന്ദന്‍
ടി.വിശ്വനാഥന്‍
പി.കെ.പ്രേംനാഥ്
പി.കെ.ദിവാകരന്‍ മാസ്റ്റര്‍
കാനത്തില്‍ ജമീല
പി.നിഖില്‍
സി.പി.മുസാഫര്‍ അഹമ്മദ്
കെ.കെ.മുഹമ്മദ്
പി.പി.ചാത്തു
ടി.പി.ബിനീഷ്
സുരേഷ് കൂടത്താംകണ്ടി
കെ.ദാമോദരന്‍
ടി.വി.നിര്‍മ്മലന്‍
കെ.എം.രാധാകൃഷ്ണന്‍
ഇസ്മയില്‍ കുറുമ്പൊയില്‍
എം.പി.ഷിബു
ടി.പി.ഗോപാലന്‍മാസ്റ്റര്‍
കെ.കെ.സുരേഷ്
വി.വസീഫ്
കെ.പുഷ്പജ
കെ.എം.സച്ചിന്‍ദേവ്
എ.എം.റഷീദ്
എസ്.കെ.സജീഷ്
കെ.വി.ലേഖ
എല്‍.രമേശന്‍
ഡി.ദീപ
ടി.രാധാഗോപി
കെ.ബാബു